തിരുവാണിയൂരിന്റെ ചരിത്രം
തിരുവാണിയൂർ പഞ്ചായത്തിന്റെ ചരിത്രം – സംഗ്രഹം 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തിരുവാണിയൂർ പ്രദേശത്തെ ഭൂരിഭാഗം ഭൂമിയും വിവിധ ദേവസ്വങ്ങളുടെയും ജന്മിമാരുടെയും ഉടമസ്ഥതയിലായിരുന്നു. തിരുവാണിയൂർ ദേവസ്വം, ചെമ്മനാട് ദേവസ്വം തുടങ്ങി നിരവധി ദേവസ്വങ്ങളും മനകളും ഈ പ്രദേശത്തെ പ്രധാന ഭൂവുടമകളായിരുന്നു. ഒരുകാലത്ത് ജൈനമതത്തിന്റെ കേന്ദ്രമായിരുന്ന ഈ പ്രദേശത്തിന്റെ പേര് ജൈന ദേവസങ്കൽപ്പമായ “മാണിക്കൻ” എന്നതിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് വിശ്വസിക്കുന്നു. മാണിക്കന്റെ ഊര് എന്ന അർത്ഥത്തിലുള്ള മാണിയൂർ പിന്നീട് തിരുമാണിയൂർ ആയും കാലക്രമേണ തിരുവാണിയൂർ ആയും മാറി.
കൂടുതൽ വായിക്കുക